Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chairman

Kottayam

പ​ത്ത് നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്ഥ​ലം കൈ​മാ​റി പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍

പാ​ലാ: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ വെ​ട്ടു​ക​ല്ലേ​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ക്കു​മ്പോ​ഴും സേ​വ​ന​ത്തി​ന്‍റെ ദീ​പം അ​ണ​യു​ന്നി​ല്ല. പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ദ്ദേ​ഹം വ​ല​വൂ​രി​ലു​ള്ള ത​ന്‍റെ സ്ഥ​ല​ത്ത് പ​ത്തു നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കാ​യി 31 സെ​ന്‍റ് സ്ഥ​ലം കൈ​മാ​റി.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ത്തു കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ഴി​യ​ട​ക്കം സ്ഥ​ലം ആ​ധാ​രം ചെ​യ്ത് ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും സ​ഹാ​യം ന​ല്‍​കും. ഇ​തി​നാ​യി സ​ഹോ​ദ​ര​നും കു​ടും​ബാം​ഗ​ങ്ങ​ളും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ന്‍ ഷി​ബു പീ​റ്റ​റു​മാ​യി ചേ​ര്‍​ന്ന് പി​താ​വി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി സ്ഥാ​പി​ച്ച പീ​റ്റ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റ് മു​ഖേ​ന ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ സം​ഭാ​വ​ന ചെ​യ്തു​വ​രു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് കി​ഡ്‌​നി രോ​ഗി​ക​ള്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു.

തോ​മ​സ് പീ​റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭാ​ര്യ സി​ബി​ല്‍ തോ​മ​സും മ​ക്ക​ള്‍ ഡോ. ​ദി​വ്യ, ദീ​പു, ഡോ. ​ദീ​പ​ക് എ​ന്നി​വ​രും പൂ​ര്‍​ണ​മാ​യ സ​ഹ​ക​ര​ണം ന​ല്‍​കു​ന്നു. പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി​വി. ജെ. ​പീ​റ്റ​ര്‍ ആ​ൻ​ഡ് ക​മ്പ​നി ഉ​ട​മ​യാ​ണ്.

വ​ല​വൂ​രി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സെ​ന്‍റ് മേ​രീ​സ് ചെ​റു​ക​ര പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​തു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് പീ​റ്റ​ര്‍, ദീ​പു പീ​റ്റ​ര്‍ തോ​മ​സ്, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു , ചാ​വ​റ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി​ജി ജോ​ജോ, സാ​വി​യോ കാ​വു​കാ​ട്ട്, ആ​ന്‍റോ പ​ടി​ഞ്ഞാ​റെ​ക്ക​ര, ജോ​സി​ന്‍ ബി​നോ, ലീ​ന സ​ണ്ണി, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ഷാ​ജു തു​രു​ത്ത​ന്‍, സി​ജി പ്ര​സാ​ദ്, മാ​യാ പ്ര​ദീ​പ്, വി.​സി. പ്രി​ന്‍​സ്, മു​നി​സി​പ്പ​ല്‍ എ​ന്‍​ജി​നി​യ​ര്‍ സി​യാ​ദ്, ടോമി അ​ഞ്ചേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; തു​ഞ്ച​ൻ സ്മാ​ര​ക ഗ​വ.​കോ​ള​ജി​ൽ ച​രി​ത്രം കു​റി​ച്ച് എ​ഐ​ഡി​എ​സ്ഒ

മ​ല​പ്പു​റം: യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രൂ​ർ തു​ഞ്ച​ൻ മെ​മ്മോ​റി​യ​ൽ ഗ​വ.​കോ​ള​ജി​ൽ ച​രി​ത്രം കു​റി​ച്ച് എ​സ്‌​യു​സി​ഐ​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന എ​ഐ​ഡി​എ​സ്ഒ. ചെ​യ​ർ​മാ​ൻ സീ​റ്റി​ൽ എ​ഐ​ഡി​എ​സ്ഒ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എം.​എ​സ്.​അ​ല​ൻ ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി.

229 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ല​ന്‍റെ ജ​യം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന ആ​ശാ സ​മ​ര നേ​താ​വ് എ​സ്.​മി​നി​യു​ടെ മ​ക​നാ​ണ് അ​ല​ൻ. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് ത​ങ്ങ​ൾ ജ​യി​ച്ച​തെ​ന്ന് എ​ഐ​ഡി​എ​സ്ഒ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​റ​ബി​ക്ക് അ​സോ​സി​യേ​ഷ​നി​ൽ യു​ഡി​എ​സ്എ​ഫ് വി​ജ​യം നേ​ടി​യ​പ്പോ​ൾ ബാ​ക്കി എ​ല്ലാ സീ​റ്റും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു.

Latest News

Up